അന്‍വര്‍ പൂര്‍ണമായും യുഡിഎഫുമായി സഹകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയാണ്
അന്‍വര്‍ എതിര്‍ക്കുന്നതെന്നും വിഷയാധിഷ്ടിത സഹകരണം അന്‍വറില്‍ നിന്ന് പ്രതീക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ ഇന്നലെ മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ
ജനവിരുദ്ധ നയങ്ങളെ, അഴിമതി ഭരണത്തെ, വിലക്കയറ്റം, വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിസംഗത, കാര്‍ഷിക മേഖലയുടെ തകര്‍ച്ച എന്നിവയെയാണ് താന്‍ എതിര്‍ത്തത്
എന്നാണ്. ആ ജനകീയ പ്രശ്‌നങ്ങള്‍ ഇപ്പോഴും സജീവമായി നില്‍ക്കുകയാണ്. ആ വിഷയങ്ങള്‍ തന്നെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. വിഷയാധിഷ്ടിതമായ സഹകരണം അന്‍വറില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ് – അദ്ദേഹം വ്യക്തമാക്കി.












