പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ലെന്നും പാലോട് രവിയോട് സംസാരിച്ചെങ്കിലും, വിശദീകരണം ചോദിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇതുകൊണ്ടൊന്നും തകരുന്നതല്ല
കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യമെന്ന് സണ്ണി ജോസഫ് പറഞ്ഞു. നടപടി പരിഗണനയിലാണോ എന്ന ചോദ്യത്തിന് വിഷയം പരിഗണനയിലെന്നാണ് കെപിസിസി മറുപടി നൽകിയത്. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണം
പുറത്തുവന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും ഫോൺ സംഭാഷണത്തിൽ പാലോട് രവി പറയുന്നുണ്ട്.













