സുനിതയുടെയും ബുച്ചിന്റെയും എട്ടുദിവസത്തെ ദൗത്യം മാസങ്ങളിലേക്ക് നീണ്ടതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് നാസ എത്ര തുക നല്‍കേണ്ടി വരുമെന്ന ചര്‍ച്ച ഇതിനൊപ്പം ചൂടുപിടിച്ചിരിക്കുകയാണ്
എട്ട് ദിവസത്തെ ദൗത്യത്തിനുപോയി ഒന്‍പതുമാസം അന്താരാഷ്ട്ര ബഹിരാകാശ നിലയില്‍ കഴിയേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇവരെ തിരിച്ചെത്തിക്കാനായി ഭൂമിയില്‍ നിന്ന് പുറപ്പെട്ട സംഘം പേടകത്തിന് അകത്ത് പ്രവേശിക്കുന്നതിന്റെയും ആഹ്ലാദം പങ്കിടുന്നതിന്റെയും വീഡിയോ നാസ പുറത്തുവിട്ടിരുന്നു. അതീവ സന്തോഷത്തോടെയാണ് സുനിത ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും. സുനിതയുടെയും ബുച്ചിന്റെയും എട്ടുദിവസത്തെ ദൗത്യം മാസങ്ങളിലേക്ക് നീണ്ടതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് നാസ എത്ര തുക നല്‍കേണ്ടി വരുമെന്ന ചര്‍ച്ച ഇതിനൊപ്പം ചൂടുപിടിച്ചിരിക്കുകയാണ്.