സുഡാനിൽ കലാപങ്ങൾ ശക്തമായി തുടരുന്നുവെന്നും, നിലവിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ നടന്നുവരുന്ന സംഘർഷങ്ങൾക്കിടയിൽ സുഡാനിൽ തകർക്കപ്പെടുന്ന സമാധാനസ്ഥിതി മറക്കരുതെന്നും ഫിദെസ് വാർത്താ ഏജൻസി.
സുഡാനിൽ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (RSF) സൈന്യവും തമ്മിൽ ആരംഭിച്ച സംഘർഷങ്ങൾ, രാജ്യത്തെ മറ്റു സായുധവിഭാഗങ്ങളെക്കൂടി ഈ സംഘർഷങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ സാധ്യതയുണ്ടെന്നും ഫീദെസ് അറിയിച്ചു.
കത്തോലിക്കാ സമാധാനസേവനസംഘം അറിയിച്ചതനുസരിച്ച് സുഡാനിലെ മാനവികപ്രതിസന്ധികൾ അതിശക്തമാണ്. രാജ്യത്തെ ജനസംഖ്യയിൽ ഏതാണ്ട് പകുതിയോളം, അതായത് രണ്ടരക്കോടിയോളം ആളുകൾക്ക് അതിജീവനത്തിനായി അടിയന്തിര മാനവികസഹായം ആവശ്യമാണ്. കഴിഞ്ഞ ഏപ്രിൽ മാസം സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപുതന്നെ രാജ്യത്ത് ദാരിദ്ര്യത്തിന്റെയും, പോഷകാഹാരക്കുറവിന്റെയും സ്ഥിതി റൊക്കോഡ് നിലയിലേക്കെത്തിയിരുന്നുവെന്ന് സംഘടന അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision