സുഡാനിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സംഘർഷങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കക്ഷികളോടു അന്തർദ്ദേശിയ മാനുഷിക നിയമങ്ങൾ മാനിക്കാൻ ദീനദയാ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾ ആവശ്യപ്പെട്ടു.
സഹായവും സംരക്ഷണവും ആവശ്യമുള്ളവരാണ് സുഡാനിലെ പകുതിയിലധികം പേരെന്നും ഖർത്തും ഭാഗത്ത് ആകാശമാർഗ്ഗേയുള്ള അക്രമണങ്ങളിൽ നിന്നും പരസ്പരം അക്രമിച്ചുകൊണ്ടിരിക്കുന്ന സൈനിക സഖ്യങ്ങളുടെ അക്രണങ്ങളിൽ നിന്നും രക്ഷനേടാൻ പൊതു ജനം പരിശ്രമിക്കുകയാണെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു. രണ്ടു മാസത്തോളമായ അധികാരത്തിനു വേണ്ടിയുള്ള രൂക്ഷമായ പോരാട്ടം നടക്കുന്നതിനാൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടുവെന്നും, ഭക്ഷണവും കുടിവെള്ളവും കിട്ടാൻ ബുദ്ധിമുട്ടാണെന്നും അവിടത്തെ നിവാസികൾ പറയുന്നു. 3 ലക്ഷം കോടി ഡോളറിന്റെ സഹായ പദ്ധതിയുടെ അഭ്യർത്ഥന നടത്തിക്കൊണ്ട് സുഡാനിൽ ഇതുവരെ രേഖപ്പെടുത്താത്തത്ര വലിയ എണ്ണം ഏതാണ്ട് 25 ദശലക്ഷം പേർക്ക് സഹായമാവശ്യമുണ്ടെന്നും അതിൽ 15 ദശലക്ഷം പേർ സംഘർഷത്തിനു മുന്നേ സഹായമാവശ്യമുള്ളവരായിരുന്നെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision