പഠന കൂട്ടായ്മകൾക്ക് പ്രാധാന്യമേറുന്നു : ഡാന്റീസ് കൂനാനിക്കൽ .

spot_img

Date:

പാലാ: വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വവികസനമാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നതെന്നും ഏതെങ്കിലും ഒരു മേഖലയിൽ മാത്രം അറിവുള്ളവർ നേതൃസ്ഥാനങ്ങളിലെത്തുമ്പോൾ സർക്കാർ സേവനങ്ങൾ പോലും ജനങ്ങൾക്കു ലഭ്യമാവാതെ വരുന്നതായും കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.

ടീം വർക്കിനും പഠന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കും പുതിയ വിദ്യാഭ്യാസ നയത്തിൽ പ്രാധാന്യമേറുന്നതായും കൂടുതൽ മെച്ചപ്പെട്ട പാരസ്പര്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കേവലം പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റെ വിശാലലോകത്തേക്കുള്ള പ്ലാറ്റ്ഫോമുകളാണ് സ്കൂളുകളിലെ വിവിധ ക്ലബ്ബുകളെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ സംയുക്‌ത ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ ഹാളിൽ ചേർന്ന സമ്മേളനത്തിൽ അസിസ്റ്റന്റ് മാനേജർ ഫാ.ജോൺ കൂറ്റാരപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ പി.എം. വർഗ്ഗീസ്, സോജൻ ജേക്കബ്, എയ്സ് വിൻ അഗസ്റ്റ്യൻ, അന്ന ജോം, ആൻ മരിയ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനാക്കുറിപ്പ് സമാഹാരത്തിന്റെ പ്രകാശനവും തദ്ദവസരത്തിൽ നടന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related