സാഹോദര്യത്തിന്റെ കുട്ടായ്മയിൽ ഭക്ഷണ പൊതികൾ പങ്ക് വെച്ച് വിശ്വാസോൽസവത്തിൽ ആവേശമായി വിദ്യാർത്ഥികൾ ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിലെ വിശ്വാ സോൽസവത്തിന്റെ ഭാഗമായിട്ടാണ് നാലാം ദിവസമായ വ്യാഴാഴ്ച സഹോദര്യത്തിന്റെ സന്ദേശം ഉയർത്തി വിദ്യാർത്ഥികൾ ഭക്ഷണ
പൊതി പരസ്പ്പരം കൈമാറി ഭക്ഷിച്ചത് – വേറിട്ട അനുഭവമായി സൺഡേസ്കൂളിലെ അറുനൂറോളം വിദ്യാർത്ഥികളാണ് ഭക്ഷണ പൊതികൾ കൊണ്ടുവന്ന് പരസ്പരം കൈമാറി ഭക്ഷിച്ചത് ഭക്ഷണം കഴിക്കുന്നതോടൊപ്പം പരസ്പരം സഹൃദം പുതുക്കാനും വീട്ടിൽഉളളവരെപരിചയപെടാനും സമയം കണ്ടത്തി മൊബൈലിന്റെയും
ഇന്റർനെറ്റിന്റെയും. ഈ കാലഘട്ടത്തിൽ ജീവിതത്തിൽ സമയം കണ്ടെത്താനുംസഹൃദം പുതുക്കാനും ഈ പരിപാടിയിലൂടെ കഴിഞ്ഞു വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ -സൺഡേസ്കൂൾ അധ്യാപകർ ഗ്രൂപ്പ് ലീഡർ മാർ എന്നിവർ നേതൂർ ത്വം നല്കി.