ബംഗ്ലാദേശിൽ വിദ്യാർഥി നേതാവിന് വെടിയേറ്റു.മൊത്തലിബ് ഷിക്ദറിനാണ് പ്രതിഷേധത്തിനിടെ വെടിയേറ്റതെന്നാണ് റിപ്പോർട്ട്.
ഇയാളുടെ തലയുടെ ഇടതുഭാഗത്ത് ആണ് വെടിയേറ്റത്. വെടിയേറ്റ മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ തന്നെ ന്യൂജൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ
ഷെരീഫ് ഉസ്മാൻ ഹാദിയെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഫൈസൽ കരിം മസുദിനെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. ഇയാൾ രാജ്യം വിട്ടോ എന്നതിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ട്.












