വടകരയിൽ 13 വയസ്സുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചു. AEO, പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ലഹരി മാഫിയ തന്നെ കാരിയറാക്കിയെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടും പൊലീസ് കാര്യമായി ഇടപെടില്ലെന്ന് പരാതിയുണ്ട്. POCSO കേസ് മാത്രമാണ് പ്രതിയുടെ പേരിലുള്ളത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ വീണ്ടും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറയുന്നു.
