മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ. വീഴ്ച്ച സംഭവിച്ചത് ആരുടെ ഭാഗത്താണെന്നത് അന്വേഷണത്തിലൂടെയാണ് മനസിലാവുക. നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്
അറിയിച്ചു. സർവകലാശാലയിലെ താത്കാലിക വി സിമാർ നാടകം കളിക്കുന്നു, എസ് എഫ് ഐ യും വി സി മാരും തമ്മിലുള്ള മൂപ്പിളമ തർക്കമല്ല നടക്കുന്നതെന്നും സഞ്ജീവ് ആരോപിച്ചു. സമരം
പൊതുവായ വിഷയങ്ങളുടെ പേരിലെന്നും പി എസ് സഞ്ജീവ് വ്യക്തമാക്കി. മോഹൻ കുന്നുമ്മലിന്റെ അക്കാദമിക യോഗ്യതയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.












