വിശുദ്ധ ജോസഫാത്തിന്റെ നാനൂറാം രക്തസാക്ഷിത്വ വാർഷിക ആചരണത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒത്തു ചേർന്ന് യുക്രൈൻ സ്വദേശികളായ കത്തോലിക്കാ വിശ്വാസികൾ.
കത്തോലിക്ക സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭയുടെ പ്രതിനിധിയായി ആദ്യമായി വിശുദ്ധ പദവിയിലേക്കുയർത്തിയ വിശുദ്ധ ജോസഫാത്തിന്റെ നാനൂറാം രക്തസാക്ഷിത്വ വാർഷിക ആചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് യുക്രൈൻ ഗ്രീക്ക് കത്തോലിക്ക സഭയിലെ വിശ്വാസികൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒരുമിച്ചുകൂടി.
വിശുദ്ധ ബേസിലിന്റെ ചാപ്പലിന് കീഴിൽ ചെയ്യുന്ന വിശുദ്ധന്റെ കബറിടത്തിൽ നടന്ന സായാഹ്ന പ്രാർത്ഥനയും ഞായറാഴ്ച ദിവസത്തെ വിശുദ്ധ കുർബാന അർപ്പണവും സമാപന ചടങ്ങുകളുടെ ഭാഗമായിരുന്നു. സായാഹ്ന പ്രാർത്ഥനയ്ക്കു യുക്രൈൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവൻ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയിൽ അദ്ദേഹം സഹകാർമ്മികനായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision