ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് ദർശനം നടത്തി സംതൃപ്തമായി മലയിറങ്ങി പോകാനുള്ള കാര്യങ്ങൾ വളരെ ഭംഗിയോടെ പൂർത്തിയാക്കാൻ സാധിച്ചു. ഒരു ഭക്തൻ പോലും പരാതി പറയാത്ത രീതിയിൽ കഴിഞ്ഞ തവണത്തെ മണ്ഡല മകരവിളക്ക് നടത്താൻ സാധിച്ചിട്ടുണ്ട്.
ഇത്തവണ അതിനേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു.













