പാലാ: കേരള നെറ്റ് ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല നെറ്റ് ബോൾ ഫാസ്റ്റ് 5, മിക്സഡ് ചാമ്പ്യൻഷിപ്പുകൾ ജനുവരി 2, 3, 4 തീയതികളിലായി പാലായിൽ നടക്കും. പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, കോട്ടയം ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽ നിന്നായി 450-ഓളം കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.
വിളംബര ഘോഷയാത്ര ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പാലാ ഡി.വൈ.എസ്.പി ശ്രീ കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്യും. നഗരസഭ കൗൺസിലർ ബിജി ജോജോ, ഡോ. പി.റ്റി. സൈനുദ്ദീൻ, ശ്രീ. ഷിബു തെക്കേമറ്റം, നെറ്റ് ബോൾ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.15-ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ചാമ്പ്യൻഷിപ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. കേരള നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. എസ്. നജിമുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ വെരി. റവ. ഡോ. ജോസ് കാക്കല്ലിൽ അനുഗ്രഹപ്രഭാഷണവും പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം ആമുഖപ്രഭാഷണവും നടത്തും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ബൈജു വർഗീസ് ഗുരുക്കൾ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് അവിനാഷ് മാത്യു തുടങ്ങിയവർ ആശംസകൾ നേരും.
സമാപനവും സമ്മാനദാനവും ജനുവരി 4-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ശ്രീ. ജോസ് കെ. മാണി എം.പി വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. നഗരസഭ വൈസ് ചെയർപേഴ്സൺ മായ രാഹുൽ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ റെജിമോൻ കെ. മാത്യു, ഹെഡ്മാസ്റ്റർ റവ. ഫാ. റെജി തെങ്ങുംപള്ളിൽ തുടങ്ങി സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ജനറൽ കൺവീനർ ഡോ. സതീഷ് തോമസ്, ഓർഗനൈസിങ് സെക്രട്ടറി ഡോ. സുനിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ചാമ്പ്യൻഷിപ്പിൻ്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:
- ശ്രീ. എസ്. നജിമുദ്ദീൻ (പ്രസിഡൻ്റ്, കേരള നെറ്റ് ബോൾ അസോസിയേഷൻ)
- ഡോ. സണ്ണി വി. സക്കറിയാസ് (പ്രസിഡൻ്റ്, കോട്ടയം ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ)
- ഡോ. സതീഷ് തോമസ് (ജനറൽ കൺവീനർ)
- ഡോ. സുനിൽ തോമസ് (ഓർഗനൈസിങ് സെക്രട്ടറി)
- ഷിബു തെക്കേമറ്റം












