വിവരാവകാശനിയമപ്രകാരം രേഖ നൽകിയില്ലെങ്കിൽനഷ്ടപരിഹാരത്തിന് വ്യവസ്ഥ: സംസ്ഥാന വിവരാവകാശ കമ്മീഷൻ

Date:

കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശനിയമപ്രകാരം അപേക്ഷകനു ലഭിക്കേണ്ട രേഖകൾ/വിവരങ്ങൾ ലഭ്യമല്ലെന്നു കാട്ടി മറുപടി നൽകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ രേഖകൾ ലഭിക്കാത്തതുമൂലം അപേക്ഷകനുണ്ടാകുന്ന നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വകുപ്പിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ ഉത്തരവുകളും ചട്ടങ്ങളും പ്രകാരം ഓഫീസ് രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടത് ഓഫീസ് മേധാവിയുടെ ബാധ്യതയാണ്. നിയമാനുസൃതമായ രേഖകൾ പൂർണമായോ ഭാഗകമായോ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം വകുപ്പ്/സ്ഥാപനത്തിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാനാണ് വ്യവസ്ഥയുള്ളത്.


തീരദേശപരിപാലന നിയമമനുസരിച്ച് കെട്ടിടനിർമാണത്തിന് അനുമതി നൽകിയ രേഖയുടെ പകർപ്പ് ലഭ്യമാക്കാനായി കൊച്ചി മുനിസിപ്പൽ കോർപറേഷൻ വൈറ്റില സോൺ ഓഫീസിൽ ചെല്ലാനം സ്വദേശി വിവരാവകാശ അപേക്ഷ നൽകി. എന്നാൽ രേഖ ലഭ്യമല്ലെന്ന മറുപടിയാണ് കോർപറേഷൻ നൽകിയത്. തുടർന്ന് അപേക്ഷകൻ വിവരാവകാശകമ്മീഷനെ സമീപിക്കുകയായിരുന്നു.

ഈ കേസിൽ തദ്ദേശസ്വയംഭരണവകുപ്പിന്റെ പൊതുഅധികാരിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സിറ്റിങിൽ തീരുമാനിച്ചത്. ചെമ്പ് ഗ്രാമപഞ്ചായത്തിൽ 2000ൽ കെട്ടിടം വാടകയ്ക്ക് എടുത്തതിന് നിരതദ്രവ്യമായി അടച്ച 25000 രൂപയുടെ ഓഫീസ് രസീതിന്റെ പകർപ്പ് വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടിക്കുന്ന് സ്വദേശി നൽകിയ അപേക്ഷയിൽ രസീതിന്റെ പകർപ്പ് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി. രസീത് ലഭ്യമല്ലെന്ന പഞ്ചായത്തിന്റെ മറുപടി കമ്മീഷൻ അംഗീകരിച്ചില്ല.


34 കേസുകളാണ് സിറ്റിങിൽ പരിഗണിച്ചത്. ഇതിൽ 33 കേസ് തീർപ്പാക്കി. ഒരെണ്ണം പിന്നീട് പരിഗണിക്കാനായി മാറ്റി. തദ്ദേശസ്വയംഭരണ വകുപ്പ്, പൊലീസ്, വിജിലൻസ്, കെ.എസ്.ഇ.ബി., ആരോഗ്യവകുപ്പ്, സഹകരണവകുപ്പ്, വിജിലൻസ്, മഹാത്മാഗാന്ധി സർവകലാശാല എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...