spot_img

സംസ്ഥാന ബഡ്ജറ്റ് – കർഷകർക്ക് നിരാശ – റബ്ബർ കർഷക അവഗണന ദോഷം ചെയ്യും. ഡാൻ്റീസ് കൂനാനിക്കൽ

spot_img

Date:

ഒരു കിലോ റബ്ബറിന് ഇരുനൂറ്റമ്പത് രൂപ വില നിശ്ചയിക്കുമെന്നും പതിനാറിനം പച്ചക്കറി പഴവർഗ്ഗ സാധനങ്ങൾ കർഷകരിൽ നിന്നും ന്യായവിലക്ക് സംഭരിക്കുമെന്നും കർഷകർക്ക് പ്രതിവർഷം അയ്യായിരം രൂപയിൽ കുറയാത്ത പെൻഷൻ നൽകുവാനുള്ള പദ്ധതി കർഷക ക്ഷേമനിധി ബോർഡിലൂടെ നടപ്പിലാക്കുമെന്നതു മടക്കം ഇടതുപക്ഷ മുന്നണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ പാടെ വിസ്മരിച്ച് കർഷക അവഗണന വിളംബരം ചെയ്യുന്ന സംസ്ഥാന ബഡ്ജറ്റ് കേരളാ കോൺഗ്രസ് (എം) പാർടിക്കും ഇടതുമുന്നണിക്കും ദോഷം ചെയ്യുമെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.

ഒരു കിലോ റബ്ബറിന് വിപണി വില എൺപത്തഞ്ചു രൂപയിലെത്തിയപ്പോൾ കർഷകർക്ക് നൂറ്റമ്പതു രൂപ സംഭരണവില ഉറപ്പുവരുത്താൻ കെ.എം. മാണി സാർ പ്രഖ്യാപിച്ച റബ്ബർ വിലസ്ഥിരതാപദ്ധതിയിലൂടെ കഴിഞ്ഞിരുന്നതായും നിലവിലുള്ള വിപണി വില കണക്കാക്കിയാൽ മൂന്നൂറ്‌ രൂപയെങ്കിലും ഒരു കിലോ റബ്ബറിന് കർഷകർക്ക് ലഭിക്കേണ്ടതായ സാഹചര്യത്തിൽ പ്രകടനപത്രികയിലൂടെ കർഷകർക്ക് നൽകിയ വാഗ്ദാനമെങ്കിലും പാലിക്കാൻ ബഡ്ജറ്റിലൂടെ സാധിക്കേണ്ടിയിരുന്നെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു.

ഉൽപ്പാദന മേഖലയിലും പ്രാധാന്യം സാമൂഹ്യക്ഷേമത്തിനും പശ്ചാത്തല വികസനത്തിനും നൽകിയ ബഡ്ജറ്റ് ആനുകൂല്യം ലഭിക്കുന്നവർക്ക് പ്രയോജനപ്പെട്ടേക്കാമെങ്കിലും നാടിൻ്റെ സുസ്ഥിര വികസന മുന്നേറ്റത്തിന് ഗുണം ചെയ്യുന്നതല്ലെന്നും ആശാവർക്കർമാർക്കും അംഗൻവാടി, പ്രീ പ്രൈമറി മേഖലകൾക്ക് നൽകിയ പരിഗണന അഭിനന്ദനാർഹമാണന്നും ഡാൻ്റീസ് കൂനാനിക്കൽ തുടർന്നു പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related