സാമ്പത്തികമാന്ദ്യം അതിരൂക്ഷമായ ലെബനനിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്തവിധം ജനജീവിതം ദുസ്സഹമായിരിക്കുന്നു
ഐക്യരാഷ്ട്ര സഭയുടെ യൂണിസെഫിന്റെ കണക്കുകൾ പ്രകാരം സാമ്പത്തിക മാന്ദ്യം രൂക്ഷമായ ലെബനനിൽ ജനജീവിതം കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.10 ൽ 9 കുടുംബങ്ങൾക്കും അടിസ്ഥാനവസ്തുക്കൾ വാങ്ങാൻ പോലുമുള്ള സാമ്പത്തികസ്രോതസുകൾ ഇല്ല എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തെ ബാധിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള തീവ്രശ്രമത്തിൽ ജോലി ചെയ്യാൻ ആറുവയസ്സുള്ള തങ്ങളുടെ കുട്ടികളെ അയയ്‌ക്കാൻ പോലും മാതാപിതാക്കൾ നിർബന്ധിതരാകുന്ന ഒരു സ്ഥിതി വിശേഷവും രാജ്യത്തുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision