PALA VISION

PALA VISION

സ്റ്റാർ അവാർഡുകൾ സമ്മാനിച്ച് മാർ സ്ലീവാ മെഡിസിറ്റി

spot_img

Date:

പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കോട്ടയം ജില്ലാ പോലീസും സംയുക്തമായി പോലീസ് സേനാ അംഗങ്ങൾക്കായി സംഘടിപ്പിച്ച അടിയന്തര പരിചരണം ലഭ്യമാക്കുന്നതിനുള്ള പരിശീലന പരിപാടി കോട്ടയം ജില്ലാ പോലീസ് അസിസ്റ്റന്റ് സൂപ്രണ്ടന്റ് ശ്രീ. ഷാജു പോളിന്റെ സാന്നിധ്യത്തിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചു. അതിനൊപ്പം തന്നെ നഷ്ട്ടപെടാമായിരുന്ന ഒരു ജീവൻ തിരിച്ചു പിടിക്കാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കുള്ള സ്റ്റാർ അവാർഡുകളും സമ്മാനിച്ചു. റോഡ് അപകടങ്ങളിലും, മറ്റ് അപകടങ്ങളിലും ഇരയാവുന്നവരെ ഏറ്റവും ആദ്യം തന്നെ സഹായിക്കാൻ എത്തുന്നത് ആ പ്രദേശത്തെ നാട്ടുകാരും തുടർന്ന് സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥരുമാണ്. അപകടത്തിൽ പെടുന്നവർക്ക് ആംബുലൻസ് അല്ലെങ്കിൽ ആശുപത്രി വരെ എത്തുന്ന സമയത്തിനുള്ളിൽ ലഭിക്കുന്ന ശാസ്ത്രീയ പരിചരണം അവരുടെ ജീവനും തുടർന്നുള്ള ജീവിതത്തിനും വളരെ പ്രധാനമാണ്. അശാസ്ത്രീയമായ രീതിയിൽ അപകടങ്ങളിൽ പെടുന്നവരെ ശിശ്രൂഷിച്ചാൽ അത് ആന്തരിക പരിക്കുകൾക്കും മറ്റ് പരിക്കുകൾ കൂടുതൽ സങ്കിർണ്ണമാകാനും കാരണമാകാം. ഇത് മുൻ നിർത്തിയാണ് ഇങ്ങനെ ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചതെന്ന് മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു . പോലീസിന്റെയും ഡോക്ടർമാരുടെയും കർമമേഖല വ്യത്യസ്തമാണെങ്കിലും അവർ ചെയ്യുന്ന ജോലിയുടെ സ്വഭാവം ഒരുപോലെയാണ് . അപകടങ്ങളും ആപത്തും വരാതെ ജനങ്ങളെ സംരക്ഷിക്കുക എന്ന കർമം പോലീസ് ചെയ്യുമ്പോൾ അപകടത്തിലും ആപത്തിലും പെടുന്നവരുടെ ജീവൻ രക്ഷിക്കുക എന്ന കർത്തവ്യമാണ് ഡോക്ടർമാരിൽ നിക്ഷിപ്തമായിരിക്കുന്നത്. അതിനാൽ തന്നെ ഇവർ ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ പരിപാടിയുടെ പ്രത്യേകതയാണ് എന്ന് പാലാ രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു . ട്രെയിനിങ് കാലത്തും തുടർന്ന് സർവീസിലും പോലീസ് ഉദ്യോഗസ്ഥർക്ക് പ്രാഥമിക പരിചരണം സംബന്ധിച്ചുള്ള പരിശീലനം ലഭിക്കുന്നുണ്ടെങ്കിലും ഒരു റിഫ്രഷർ കോഴ്സ് എന്ന നിലയിൽ ആണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നതെന്നും അപകടത്തിൽ പെടുന്നവരെ നല്ല രീതിയിൽ തന്നെ പോലീസിന് സഹായിക്കാൻ കഴിയാറുണ്ടെന്നും കോട്ടയം ജില്ലാ പോലീസ് അസിസ്റ്റന്റ് സൂപ്രണ്ടന്റ് ശ്രീ. ഷാജു പോൾ പറഞ്ഞു . മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് Air Cmde ഡോ .പോളിൻ ബാബു (Retd), കോട്ടയം നാർക്കോട്ടിക് ഡി .വൈ .എസ്. പി സി ജോൺ , അത്യാഹിത വിഭാഗം കൺസൽട്ടൻറ് ഡോ. ശ്രീജിത്ത്.ആർ.നായർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : മാർ സ്ലീവാ മെഡിസിറ്റി പാലായും കോട്ടയം ജില്ലാ പോലീസും സംയുക്തമായി പോലീസ് സേനാ അംഗങ്ങൾക്കായി സംഘടിപ്പിച്ച അടിയന്തര പരിചരണം ലഭ്യമാക്കുന്നതിനുള്ള പരിശീലന പരിപാടി കോട്ടയം ജില്ലാ പോലീസ് അസിസ്റ്റന്റ് സൂപ്രണ്ടന്റ് ശ്രീ. ഷാജു പോളിന്റെ സാന്നിധ്യത്തിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചു. അതിനൊപ്പം തന്നെ നഷ്ട്ടപെടാമായിരുന്ന ഒരു ജീവൻ തിരിച്ചു പിടിക്കാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കുള്ള സ്റ്റാർ അവാർഡുകളും സമ്മാനിച്ചു. മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ , ചീഫ് ഓഫ് മെഡിക്കൽ സർവീസസ് Air Cmde ഡോ പോളിൻ ബാബു (Retd) , കോട്ടയം നാർക്കോട്ടിക് ഡി .വൈ .എസ്. പി സി ജോൺ , അത്യാഹിത വിഭാഗം കൺസൽട്ടൻറ് ഡോ . ശ്രീജിത്ത്.ആർ.നായർ തുടങ്ങിയവർ സമീപം .
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related