കൊറിയയുടെ മധ്യസ്ഥനും രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിശുദ്ധനുമായ ആന്‍ഡ്രൂ കിം ടായ്-ഗോണിന്റെ രൂപം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാപിക്കുവാന്‍ തീരുമാനം.
വൈദികര്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനും, കൊറിയന്‍ മെത്രാനുമായ കര്‍ദ്ദിനാള്‍ ലസാരോ യു ഹെയുങ്-സിക്ക് മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തിന് ഫ്രാന്‍സിസ് പാപ്പ അനുവാദം നല്‍കുകയായിരുന്നു. വിശുദ്ധ ടായ്-ഗോണിന്റെ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികദിനമായ സെപ്റ്റംബര്‍ 16നാണ് രൂപത്തിന്റെ സമര്‍പ്പണം നടക്കുക. സമര്‍പ്പണ ചടങ്ങില്‍ സംബന്ധിക്കുവാന്‍ കൊറിയയില്‍ നിന്നും വരുന്ന മുന്നൂറു പേരടങ്ങുന്ന പ്രതിനിധി സംഘത്തെ ഫ്രാന്‍സിസ് പാപ്പ സ്വാഗതം ചെയ്യും.
സമര്‍പ്പണത്തോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ ലസാരോയാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുക. അതിന് ശേഷം 4:30-ന് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ഉത്തരവാദിത്വമുള്ള കര്‍ദ്ദിനാള്‍ മൌരോ ഗാംബെട്ടി ദേവാലയത്തിന്റെ പ്രധാന ഹാളിനു പുറത്ത് സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന 6 ടണ്‍ ഭാരമുള്ള മാര്‍ബിള്‍ രൂപം വെഞ്ചരിക്കും. ഫ്രാന്‍സിസ് പാപ്പ തങ്ങളുടെ നിര്‍ദ്ദേശം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും കൊറിയന്‍ സഭയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ആദരവാണെന്നും കര്‍ദ്ദിനാള്‍ ലസാരോ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻചെയ്
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision