പൊലീസിന് മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ 27 വയസ്സുള്ള യുവാവ് മരിച്ചതിനെത്തുടർന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. കസ്റ്റഡി
മരണങ്ങളിലും മർദനങ്ങളിലും കർശന നടപടിയുണ്ടാകും. പരാതിക്കാരോടും കുറ്റാരോപിതരോടും മാന്യമായി പെരുമാറണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടിയുണ്ടാകണമെന്നും
സ്റ്റാലിൻ വ്യക്തമാക്കി. ലഹരിമരുന്ന് കേസുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയത്.













