പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് ഇന്ന് രാവിലെ 10 മണിക്ക് തുടക്കം കുറിച്ചു. ബിഷപ് വയലിൽ ഹാളിൽ നടന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഓട്ടോണമി ഒരു സ്ഥാപനത്തിന്റെ ജന്മ അവകാശമാണ് എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ആമുഖ വിവരണം നിർവ്വഹിച്ച സമ്മേളനം കേന്ദ്രസഹമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു പാലാ സെന്റ് തോമസ് കോളേജിനെക്കുറിച്ചുള്ള തന്റെ പഴയകാല ഓർമ്മകൾ പങ്ക് വച്ചു കോളേജിൻ്റെ സ്ഥാപകരും മാർഗ്ഗദർശികളുമായിരുന്ന മഹത് വ്യക്തികൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് പാലാ രൂപത മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ ഡോ ജോസഫ് തടത്തിൽ സംസാരിച്ചു. സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയും പൂർവ്വവിദ്യാർത്ഥിയുമായ റോഷി അഗസ്റ്റിൻ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന പുതിയ ബ്ലോക്കിൻ്റെ മാതൃക കോട്ടയം പാർലമെൻ്റ് അംഗം അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് അനാഛാദനം ചെയ്തു. നവീകരിച്ച പരീക്ഷ വിഭാഗത്തിൻ്റെ താക്കോൽകൈമാറ്റം കർമ്മം രാജ്യസഭാംഗമായ ജോസ് കെ. മാണി നടത്തി. ക്യാമ്പസിൽ, മിയാവാക്കി മാതൃകയിൽ രൂപപ്പെടുത്തുന്ന നഗരവനത്തിൻ്റെ ഉദ്ഘാടനം പത്തനംതിട്ട എംപിയും പൂർവ്വവിദ്യാർത്ഥിയുമായ ആന്റോ ആന്റണി വൃക്ഷത്തൈ നട്ടു നിർവഹിച്ചു.
ജൂബിലി മെമന്റോ പ്രകാശന കർമ്മം പാലാ എം.എൽ.എ മാണി സി. കാപ്പനും ജൂബിലിവർഷ സൂചകമായി 75 ചന്ദനതൈകൾ ക്യാമ്പസിൽ നടന്നതിൻ്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ഷാജു വി. തുരുത്തനും നിർവ്വഹിച്ചു. ജൂബിലി വര്ഷത്തിലെ വിവിധ പരിപാടികളുടെ സംക്ഷിപ്‌താവരണം പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻ്റ് ഡിജോ കാപ്പൻ നടത്തി. നവീകരിച്ച ജിംനേഷ്യത്തിൻ്റെ താക്കോൽദാനം മുൻസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് നിർവ്വഹിച്ചു m. തുടർന്ന് വിശിഷ്‌ടാതിഥികളെ മെമന്റോ നല്‌കി ആദരിക്കുകയും ദേശീയഗാനത്തോടെ സമ്മേളനം അവസാനിക്കുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision