എറണാകുളം സെന്റ് മേരീസ് ബസിലിക്ക ജൂലൈ രണ്ടിനു മുന്‍പായി തുറക്കണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

Date:

കൊച്ചി: സംഘർഷങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക സിനഡുമായുണ്ടാക്കിയ ധാരണപ്രകാരം ജൂലൈ രണ്ടിനു മുമ്പായി തുറക്കണമെന്ന് എറണാകുളം – അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബസിലിക്ക വികാരി റവ. ഡോ. ആന്റണി നരികുളം, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർക്കായി നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. സിനഡ് പ്രതിനിധികളുമായുണ്ടാക്കിയ ധാരണ പ്രകാരം ബസിലിക്ക തുറക്കുന്നതിന് അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൂതവേലിൽ താക്കോൽ കൈമാറും.

സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന മാത്രമേ ഇവിടെ നടപ്പാക്കാവൂ. ഇത് ഉറപ്പാക്കാൻ അഡ്മിനിസ്ട്രേറ്ററും വികാരിയും ശ്രദ്ധിക്കണം. ഏകീകൃത കുർബാന സാധ്യമല്ലെങ്കിൽ ബസിലിക്കയിൽ കുർബാനയർപ്പണം നടത്തരുത്. കുർബാന അർപ്പണരീതിയുമായി ബന്ധപ്പെട്ട് പാരിഷ് കൗൺസിലിന് തീരുമാനമെടു ക്കാനുള്ള അധികാരമില്ല. നേരത്തെ ഇതുസംബന്ധിച്ച് കൗൺസിലെടുത്ത തീരുമാനം നിയമവിരുദ്ധവും അസാധുവുമാണ്. സിനഡ് തീരുമാനം നിഷേധിക്കാൻ പാരിഷ് കൗൺസിൽ തീരുമാനിച്ച സാഹചര്യത്തിൽ, ഈ നിലപാടിൽനിന്നു വ്യതിചലിക്കാത്ത അംഗങ്ങൾക്കെതിരേ അച്ചടക്ക നടപടിയുണ്ടാകും.

കൗൺസിൽ അംഗങ്ങളുടെ അച്ചടക്ക ലംഘനത്തെക്കുറിച്ച് വികാരി അവരെ ബോധ്യപ്പെടുത്തണം. പത്തു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിലുള്ള സഭാ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ, പാരിഷ് കൗൺസിൽ മരവിപ്പിക്കുകയോ പിരിച്ചുവിടുകയോ ചെയ്യുമെന്നു അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...