“ജീവിതത്തിന്റെ കൊടുങ്കാറ്റുകൾക്കിടയിൽ” വിശുദ്ധ ഔസേപ്പിതാവ് ഒരു മാതൃകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ
“ജീവിതത്തിന്റെ കൊടുങ്കാറ്റുകൾക്കിടയിൽ, നമ്മുടെ ജീവിതമാകുന്ന ബോട്ടിന്റെ ചുക്കാൻ ദൈവത്തിന് നൽകാൻ നാം ഭയപ്പെടേണ്ടതില്ലെന്ന് വിശുദ്ധ ഔസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നുവെന്ന് ” പരിശുദ്ധ പിതാവ്. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ സഭ പരമ്പരാഗതമായി മാർച്ച് 19 ന് ആഘോഷിക്കുന്നു. എന്നിരുന്നാലും, 1955-ൽ, തൊഴിൽ ലോകത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് സോഷ്യലിസത്തിന്റെ വികലതകൾക്കിടയിൽ, പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ എല്ലാ മെയ് 1 നും വിശുദ്ധ ഔസേപ്പിതാവിന്റെ ആഘോഷം തുടങ്ങി. മെയ് 1 പല രാജ്യങ്ങളിലും സിവിൽ അവധി ദിനമായും തൊഴിലാളി ദിനമായും ആഘോഷിക്കപ്പെടുന്നു.