കടുത്തരുത്തി സെന്റ് ജോര്‍ജ് എല്‍പി സ്കൂളിന്റെ 87-ാമത് വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ നടന്നു. നാടിന് ദിശാബോധം നല്കുന്ന തിലക കുറിയായി ഈ കാലമത്രയും നിലകൊള്ളാന്‍ സെന്റ് ജോര്‍ജ് സ്കൂളിന് കഴിഞ്ഞതായി വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ റോയി ജോര്‍ജ് പറഞ്ഞു.
യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത കാലത്ത് നാട്ടില്‍ വിദ്യാലയങ്ങള്‍ തുടങ്ങിയത് പൂര്‍വീകരുടെ ദീര്‍ഘവീക്ഷണമാണെന്നും അദേഹം പറഞ്ഞു. സമൂഹത്തിന് നന്മ ചെയ്യുന്ന, നാടിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന യുവതലമുറയെ വാര്‍ത്തെടുക്കുന്നത് വിദ്യാലയങ്ങളാണെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സ്കൂള്‍ മാനേജര്‍ ഫാ.ജോണ്‍ പാളിതോട്ടം പറഞ്ഞു. സംന്തുലിതമായ വളര്‍ച്ചയിലൂടെ കുട്ടികളെ വ്യക്തിത്വമുള്ളവരാത്തി വളര്‍ത്തിയെടുക്കുന്നത് വിദ്യാലയങ്ങളാണെന്നും അദേഹം പറഞ്ഞു.
സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ.അബ്രാഹം പെരിയപ്പുറം, പ്രധ്യാനാധ്യാപിക സിസ്റ്റര്‍ ലിസിമോള് വി.കെ. എസ്എബിഎസ്, ജില്ലാ പഞ്ചായത്തംഗം ആന്‍ മരിയ ജോര്‍ജ്, ജനപ്രതിനിധികളായ ജിന്‍സി എലിസബത്ത്, ധന്യ വേണുഗോപാല്‍, ലൈസാമ്മ തോമസ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റര്‍ പി.ജി. ബിന്ദുമോള്‍, പിടിഎ പ്രസിഡന്റ് പ്രിന്‍സ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും കരാട്ടേ എക്സിബിഷനും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നു.













