വിദ്യാർത്ഥി രക്ഷാകർത്തൃ ബോധവൽക്കരണ ക്ലാസ്

Date:

പെരിങ്ങുളം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ്ന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടത്തപ്പെട്ടു.
പിടിഎ പ്രസിഡന്റ് ശ്രീ ബിജു സി കടപ്ര അധ്യക്ഷനായ പ്രസ്തുത യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു. തുടർന്ന് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആയി പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. ആൻസി ജോസഫ് ( മുൻ പ്രിൻസിപ്പൽ, സെന്റ് ഡോമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി ) ക്ലാസ് നയിച്ചു. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന കാലഘട്ടമായ കൗമാരം എങ്ങനെ ആസാദ്യകരവും ആരോഗ്യകരവുമാക്കാം എന്നതിനെക്കുറിച്ചും അതിൽ മാതാപിതാക്കൾക്കും മക്കൾക്കും ഉള്ള ഉത്തരവാദിത്വത്തെക്കുറിച്ചുമായിരുന്നു ക്ലാസ് നൽകിയത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുസ്മി അഗസ്റ്റിൻ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...