കുറ്റപ്പെടുത്തലുകൾ ഏല്ക്കേണ്ടി വന്നെങ്കിലും സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മയെന്ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം. വിശുദ്ധ സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ആർച്ചുബിഷപ്പ്.
അൽഫോൻസാമ്മ ഒരിക്കലും സ്വന്തം ശരീരസൌന്ദര്യത്തിൽ അഹങ്കരിച്ചില്ല. മറിച്ച് അഴിഞ്ഞില്ലാതാകാൻ ആഗ്രഹിച്ചു. അവളുടെ സമർപ്പണം അചഞ്ചലമായിരുന്നു. ജീവിതാനുഭവങ്ങളെയും സാഹചര്യങ്ങളെയും സ്വരഗ്ഗീയ നിക്ഷേപമാക്കി മാറ്റാൻ അൽഫോൻസാമ്മക്കു സാധിച്ചു. അതുകൊണ്ടാണ് ലോകത്തിൻറെ വിവിധഭാഗങ്ങളിൽനിന്നുള്ളവർ ഇന്ന് അൽഫോൻസാമ്മയുടെ കബറിടത്തിലേക്ക് ഉറ്റുനോക്കുന്നത് എന്നു ബിഷപ്പ് പറഞ്ഞു.
അൽഫോൻസാമ്മ ഈ കബറിടത്തിൽ ജീവിക്കുന്നു എന്നതിനാലല്ല, മറിച്ച് ദൈവത്തോടൊപ്പം സ്വർഗ്ഗത്തിൽ ജീവിക്കുന്നു, വിശുദ്ധരുടെ കൂട്ടായ്മയോടു ചേർന്നു ഇന്നും ജീവിക്കുന്നു എന്ന വിശ്വാസത്തിൻറെ സാക്ഷ്യമാണ് ഭരണങ്ങാനത്തെ സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മയുടെ കബറിടം.
അൽഫോൻസാമ്മയുടെ മദ്ധ്യസ്ഥ ശക്തിയിൽ നമുക്കു വിശ്വാസമുള്ളതുകൊണ്ടാണ് നാം കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കുന്നത്. വിശുദ്ധഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ നൂറുമേനി ഫലം പുറപ്പെടുവിച്ചവളാണ് വി. അൽഫോൻസാമ്മ. സുവിശേഷം പഠിപ്പിക്കുന്നത് വിത്ത് നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല എന്നാണ്. വിശുദ്ധിയുടെ ഫലം പുറപ്പെടുവിക്കുന്നതിൻറെ രഹസ്യം ഇതാണ്.
അതുകൊണ്ട് നാം സ്വയം അഴിയാൻ തയ്യാറാകണം അതായാത് വിശുദ്ധി പ്രാപിക്കാൻ തന്നെത്തന്നെ പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കുക എന്നു ആർച്ചുബിഷപ്പ് ഉദ്ബോധിപ്പിച്ചു. ആരോഗ്യത്തിലും അനാരോഗ്യത്തിലും സന്പത്തിലും ദാരിദ്യത്തിലും ദൈവഹിതം നിറവേറട്ടെ എന്നു പറയുവാൻ സാധിക്കുക. അങ്ങനെ ചെ.യ്തവളാണ് അൽഫോൻസാമ്മ എന്നു ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
അൽഫോൻസാ സ്വന്തം അമ്മയെ കാണാൻ ഭാഗ്യം ലഭിക്കാത്ത ശിശുവായിരുന്നു. അമ്മയുടെ വാത്സല്യം നുകരാനും പുഞ്ചിരി കാണാനും സാധിക്കാത്തവളായിരുന്നു. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും വെല്ലുവിളി നിറഞ്ഞതുമായ ജീവിതമായിരുന്നു അൽഫോൻസാമ്മയുടേത്. പക്ഷേ ഈശോയുലുള്ള വിശ്വാസം അവളെ വഴി നടത്തി.
വിശ്വാസം, പ്രത്യശ, സ്നേഹം എന്നീ പുണ്യങ്ങളഭ്യസിച്ചവളാണ് വിശുദ്ധ അൽഫോൻസാമ്മ. സ്നേഹിച്ച് സ്നേഹിച്ച് ദൈവസ്നേഹത്തിൽ വളർന്നു. വിശ്വസിച്ച് വിശ്വാസത്തിൽ അവൾ ആഴപ്പെട്ടു. പ്രത്യാശിച്ച് അവൾ ആത്മശക്തി ഉള്ളവളായി മാറിയെന്നു ആർച്ചുബഷപ്പ് പറഞ്ഞു.
തിരുനാളിന്റെ ആദ്യദിനമായ ഇന്ന് രാവിലെ 5 30 ന് ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, 6. 45-ന് ഫാ. മാർട്ടിൻ മാന്നാത്ത് OFM Cap., 8.30ന് ഫാ. ജോർജ് പാറേക്കുന്നേൽ, ഉച്ചകഴിഞ്ഞ് 2. 30-ന് ഫാ. എബി അമ്പലത്തുങ്കൽ CRM, വൈകുന്നേരം 4-ന് ഫാ. തോമസ് പനയ്ക്കക്കുഴിയിൽ, 5-ന് പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ, 7-ന് ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം 6. 15ന് നടത്തിയ ജപമാലപ്രദക്ഷിണത്തിന് ഫാ. ജോർജ് ഈറ്റയ്ക്കക്കുന്നേൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് സംവഹിച്ച് നേതൃത്വം നല്കി