സഹനം രക്ഷാദായകമെന്ന് മനസ്സിലാക്കിയവളാണ് അൽഫോൻസാ
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു വിശ്വാസസാഗരം സാക്ഷിയാക്കി സമാപനം. പ്രധാന തിരുനാൾ ദിനമായ ഇന്ന് പുലർച്ചെ ആരംഭിച്ച ഭക്തജനപ്രവാഹം രാത്രി വൈകിയും തുടർന്നു. 10 ദിവസത്തെ തിരുനാളിനു വൈകിട്ടുള്ള വിശുദ്ധ കുർബാനയോടെയാണ് സമാപനമായത്. തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും പതിനായിരങ്ങൾ പങ്കെടുത്തു.
ഉച്ചക്ക് തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പൊൻ, വെള്ളി കുരിശുകളും മുത്തുക്കുടകളുമായി ഫൊറോനാപ്പള്ളിആരംഭിച്ച പ്രദക്ഷിണം ഫൊറോനാപ്പള്ളി ചുറ്റി സമാപിച്ചു.
പാലാ രൂപത ബിഷപ്പ് എമരിത്തൂസ് മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു. തുടർന്ന് 7 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നല്കി.
പ്രധാനതിരുനാൾ ദിവസമായ ഇന്ന് രാവിലെ 4.45 ന് തീർത്ഥാടനകേന്ദ്രത്തിലെ വൈദികർ ഒരുമിച്ചു വിശുദ്ധകുർബാന അർപ്പിച്ചു. തുടർന്ന് ഭരണങ്ങാനം ഫൊറോനാപ്പള്ളി വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിയ്ക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. അജോ കളത്തിൽ CRM, ഫാ. ജോസഫ് തെങ്ങുംപള്ളി, ഫാ. ജോൺ ചാവേലിൽ, ഫാ. തോമസ് ഓലായത്തിൽ, ഫാ. ജോൺ കണ്ണന്താനം, ഫാ. കുര്യാക്കോസ് വടക്കേത്തകിടിയേൽ, ഫാ. തോമസ് കിഴക്കേക്കര എന്നിവർ വി. കുർബാന അർപ്പിച്ചു.
തിരുനാൾ തിരുക്കർമ്മങ്ങൾക്ക് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, ഫൊറോനാപ്പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആൻറെണി തോണക്കര എന്നിവർ നേതൃത്വം നല്കി.
സഹനം രക്ഷാദായകമെന്ന് മനസ്സിലാക്കിയവളാണ് അൽഫോൻസാ: മാർ ജോർജ് ആലഞ്ചേരിൽ
സഹനം കർത്താവിനോടൊപ്പം സ്വീകരിക്കുന്പോൾ തനിക്കുമാത്രമല്ല അനേകർക്ക് രക്ഷയുടെ വഴി തെളിക്കുമെന്ന് അൽഫോൻസാ മനസ്സിലാക്കിയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എമരിത്തൂസ് കർദ്ദിനാൾ മാർ. ജോർജ് ആലഞ്ചേരി പറഞ്ഞു. വിശുദ്ധ അൽഫോൻസാമ്മയുടെ പ്രധാന തിരുനാൾ ദിവസമായ ഇന്ന് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ജോസഫ് കുറുപ്പശ്ശേരിയിൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ എന്നിവർ സഹകാർമികരായിരുന്നു. ഈശോയുടെ സഹനവും മരണവും ഉത്ഥാനവും നമുക്ക് രക്ഷാകരമായിത്തീർന്നു. സ്വയം അഴിയുന്നവൻ തീർച്ചയായും ഉയിർത്തെഴുന്നേല്ക്കും. ജീവിതത്തിൽ ഉണ്ടാകുന്ന സ്വയം അഴിയലിൻറെ അനുഭവങ്ങൾ എല്ലാം വിലയേറിയതാണ്. നാം അദ്ധ്വാനിക്കുകയും വേദനിക്കുകയും രോഗങ്ങൾക്കു വിധേയമാകുകയും ചെയ്യുന്പോൾ അതു വൃഥാവിലാകുന്നില്ല. സഹനത്തിൻറെ അർത്ഥം ഗ്രഹിച്ചു ജീവിച്ച സന്യാസിനിയായിരുന്നു അൽഫോൻസാ. അൽഫോൻസാമ്മ എളിയവളായിരുന്നു. സാധാരണ കന്യാസ്ത്രി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ക്രൈസ്തവജീവിതത്തിൻറെ ലാളിത്യവും ഔന്നത്യവും അമ്മ വഴി നമ്മൾ കൂടുതലായി പഠിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്. ക്രൈസ്തവജീവിതത്തിൻറെ ലാളിത്യവും ഔന്നത്യവും അമ്മ വഴി നമ്മൾ കൂടുതലായി പഠിക്കണം എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. അൽഫോൻസാമ്മയുടെ പുണ്യകുടീരം സഭയുടെ സ്വത്വവും സ്വത്തുമാണ്. ഈ പുണ്യകുടീരം സഭയുടെ കാവൽപ്പുരയും ട്രഷറിയുമാണ്. ആത്മീയതയുടെ വലിയ സന്പത്ത് നമ്മളിവിടെ കാണുന്നു. ആത്മീയതയെ സംരക്ഷിക്കുന്ന വലിയ ഒരു ഖജനാവാണ്. ക്ലാരസഭയുടെ നല്ലൊരു കുമാരിയാണ് അൽഫോൻസാമ്മ. വരാനിരിക്കുന്ന ലോകത്തിൽ എന്ത് ആകണമെന്ന് അൽഫോൻസാ പഠിപ്പിച്ചു. ഈശോയോട് എത്രമാത്രം അടുക്കാം എന്നതിൻറെ മിഴിവാർന്ന രൂപമാണ് അൽഫോൻസാമ്മ. വരാനിരിക്കുന്ന ലോകത്തിൽ എന്താകണമെന്ന് അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു. ഈശോയെ സ്വന്തമാക്കാനാണ് അൽഫോൻസാമ്മ സഹനങ്ങൾ ഏറ്റെടുത്തത്. ക്രിസ്താനുകരണത്തിൻറെ വഴിയിലൂടെ സഞ്ചരിച്ചവളാണ് അൽഫോൻസാമ്മ. അവൾ വാങ്ങിയ വയലും കണ്ടെത്തിയ മുത്തും ഈശോയായിരുന്നു. അൽഫോൻസാമ്മ വലിയൊരു നക്ഷത്രമാണ്. ആ വെളിച്ചമാണ് സഭയ്ക്ക് മുതൽക്കൂട്ടായുള്ളത്. സുവിശേഷത്തൻറെ ലാളിത്യമാണ് അമ്മ നമുക്ക് കാണിച്ചു തന്നത്.