ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഇന്ന് ഫെബ്രുവരി 25ന് ഇരുപത്തിയൊൻപത് വർഷം പൂർത്തിയാകുന്നു.
കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്ക വിശ്വാസികൾക്ക് എന്നും ആവേശമാണ്. ദൈവകാരുണ്യത്തിൻ്റെ കനിവ് കണ്ണുകളിൽ നിറച്ച, ഈശോയോടുള്ള ദിവ്യ സ്നേഹത്തിന്റെ കനൽ കരളിൽ സൂക്ഷിച്ച, പരിശുദ്ധാത്മാവിന്റെ തീക്ഷ്ണത കാലുകളിൽ അഗ്നി ചിറകായി ആവാഹിച്ച സി. റാണി മരിയ മഴയായാലും വെയിലായാലും എല്ലാ ദിവസവും രാവിലെ ഗ്രാമങ്ങളിലേക്ക് ഓടുമായിരുന്നു, ദൈവസ്നേഹത്തിൻ്റെ തൂമന്ദഹാസമുമായി.
അവൾ ധൈര്യശാലിയായിരുന്നതിനാൽ, ഒരു ഭീഷണികൾക്കും പാവപ്പെട്ടവരെ സഹായിക്കുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. അവളുടെ സ്നേഹ ശുശ്രൂഷയ്ക്കു കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു. 1995ലെ ഫെബ്രുവരി മാസത്തിലെ ഒരു ശനിയാഴ്ച അവൾ സ്വർഗ്ഗത്തിലേക്കു യാത്രയായി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision