ഡൊമിനിക്കന്‍ സന്യാസിനിയെ പൊന്തിഫിക്കല്‍ സോഷ്യല്‍ അക്കാദമിയുടെ പുതിയ പ്രസിഡന്‍റായി നിയമിച്ച് പാപ്പ

Date:

വത്തിക്കാന്‍ സിറ്റി: സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശാസ്ത്രങ്ങളുടെ പഠനവും പുരോഗതിയും കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായിരിക്കുന്ന പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പുതിയ സാരഥിയായി സമര്‍പ്പിത. റോമിലെ ആംഗ്ലിക്കന്‍ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഡീനും ‘സെന്റ്‌ കാതറിന്‍ ഓഫ് സിയന്ന ഓഫ് ക്വാസുളു-നാതാല്‍’ സന്യാസ സമൂഹാംഗവുമായ സിസ്റ്റര്‍ ഹെലന്‍ ആല്‍ഫോര്‍ഡിനെയാണ് ഫ്രാന്‍സിസ് പാപ്പ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പുതിയ പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 1-നാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച നിയമന ഉത്തരവ് പുറത്തുവിട്ടത്. 2020 മുതല്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ് അംഗമായി സേവനം ചെയ്തുവരികയായിരുന്ന സിസ്റ്റര്‍ ആല്‍ഫോര്‍ഡ് ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ്‌. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന സിസ്റ്റര്‍ ആല്‍ഫോര്‍ഡ്, കേംബ്രിജ്‌ സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിംഗ് മാനേജ്മെന്റില്‍ പി.എച്ച്.ഡി എടുത്ത ശേഷമാണ് ഡൊമിനിക്കന്‍ സമൂഹത്തില്‍ ചേരുന്നത്.

ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റെഫാനോ സാമാഗ്നിയുടെ പിന്‍ഗാമിയായിട്ടാണ് സിസ്റ്റര്‍ ഈ പദവിയില്‍ എത്തുന്നത്. നന്മയും, നീതിയും, സമാധാനവും നിറഞ്ഞ സാമൂഹിക ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും, ദൈവദത്തമായ മാനുഷിക അന്തസിനെ അംഗീകരിക്കുകയും ചെയ്യുന്നതില്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിനു വളരെയേറെ പ്രാധാന്യമുണ്ടെന്നു സിസ്റ്റര്‍ ആല്‍ഫോര്‍ഡ് നേരത്തെ പറഞ്ഞിരിന്നു. 1994-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് സ്ഥാപിച്ചത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...