ഉണ്ണിമുകുന്ദനുമായി സംസാരിച്ചു, വിശദാംശങ്ങൾ പരിശോധിച്ചു കൂടുതൽ പ്രതികരിക്കാമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. പരാതി ഇന്നലെ ലഭിച്ചു. ഫെഫ്ക പരിശോധിച്ച് നടപടിയെടുക്കും.
പരാതി പരിശോധിക്കാൻ സ്റ്റീയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.രണ്ടുദിവസത്തിനകം റിപ്പോർട്ട് ലഭിക്കും. പരാതിക്കാരൻ ഫെഫ്കയിലെ അംഗമാണ്. വിശദാംശങ്ങൾ പരിശോധിച്ച ശേഷം
പ്രതികരിക്കാമെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തു. മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. വിപിൻ കുമാറിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.













