ബെയ്‌റൂത്ത്: ലോകം ഇന്നേവരെ കണ്ടതില്‍ വെച്ച് സമാനതകള്‍ ഇല്ലാത്ത ആക്രമണ രീതിയാണ് ഇസ്രായേല്‍ ലെബനനില്‍ ഹിസ്ബുള്ളയെ നേരിടാന്‍ പ്രയോഗിച്ചത്. പേജറുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വോക്കിടോക്കികളും പോക്കറ്റ് റേഡിയോകളും സോളാര്‍ സിസ്റ്റവും അടക്കം പൊട്ടിത്തെറിച്ചതോടെ ലെബനീസ് ജനത അതീവ ഭീതിതമായ അവസ്ഥയിലാണ്. എതിരാളികളുടെ മനസ്സുകളില്‍ പോലും ഭയം നിറഞ്ഞ് അവരെ നിര്‍വീര്യരാക്കുക എന്ന തന്ത്രമാണ് മൊസാദ് പയറ്റിയതെന്നാണ് യുദ്ധരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അക്കാര്യത്തില്‍ അവര്‍ ഇതിനോടകം വിജയിച്ചു കഴിഞ്ഞു എന്നാണ് ആ ജനതയുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്.? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ … ഭീതിയിലാണ് ലബനന്‍ ജനത. എല്ലാം വലിച്ചെറിയുകയാണ് വര്‍. ബെയ്റൂട്ടിലെ തെരുവുകളില്‍ കാണുന്ന ജനങ്ങളുടെ എല്ലാം കണ്ണുകളില്‍ ഭീതിയാണ്. പടക്കം പൊട്ടുന്നതിന് സമാനമായി പോക്കറ്റുകളില്‍ കിടന്ന പേജറുകള്‍ ആദ്യം പൊട്ടി. പിന്നാലെ പേജര്‍ സ്‌ഫോടനത്തില്‍ മരിച്ചവരെ അടക്കം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ അവിടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു.
ആദ്യ സ്‌ഫോടനത്തിന്റെ ഷോക്ക് മാറുന്നതിന് മുമ്പ് അടുത്ത ഭയത്തിലേക്ക് ജനങ്ങളെ എടുത്തെറിയപ്പെചട്ടിരിക്കയാണ്. ഇപ്പോള്‍ ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്. അതിഭീകരമായിന്നു ലെബനീസ് തെരുവുകളില്‍ കഴിഞ്ഞ ദിവസം കണ്ട കാഴ്ച്ചകള്‍. ചിതറിയ ശരീരഭാഗങ്ങള്‍, പുറത്തേക്ക് തെറിച്ചു നില്‍ക്കുന്ന കണ്ണുകള്‍, കിടക്കാന്‍ പോയിട്ട് ഒന്ന് നില്‍ക്കാന്‍ പോലും കഴിയാത്ത ആശുപത്രികള്‍–ഭയാനകമാണ് ഇവിടുത്തെ ഓരോ നിമിഷവും. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30 മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് അക്ഷരാര്‍ത്ഥത്തില്‍ ലബനന്‍ നിന്ന് കത്തുകയായിരുന്നു. ആയിരക്കണക്കിന് പേജറുകള്‍ ഒന്നിച്ച് പൊട്ടിത്തെറിക്കുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍. തുടര്‍ന്ന് ഇന്നലെ കൊല്ലപ്പെട്ടവരുടെ ശവസംസ്‌ക്കാര വേളയില്‍ വീക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് വീണ്ടും നിരവധി പേര്‍ കൊല്ലപ്പെട്ടത് എല്ലാം ഹിസ്ബുള്ള എന്ന തീവ്രവാദ സംഘടനക്ക് പ്രവര്‍ത്തിക്കാന്‍ വളക്കൂറ് ഒരുക്കിയ മണ്ണിലെ സാധാരണക്കാരായ ജനങ്ങളെ അമ്പരപ്പിലാക്കി. ബെയ്റൂട്ടിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഹസന്‍ ഹര്‍ഫൗഷ് ഒരു വിദേശ മാധ്യമത്തോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ലബനന്‍ ജനത എത്രത്തോളം ഭയപ്പെട്ടാണ് ഈ ദിവസങ്ങളില്‍ കഴിഞ്ഞ് കൂടുന്നത് എന്നതിന്റെ തെളിവായി മാറുകയാണ്. ബെയ്റൂട്ടില്‍ പേജര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട നാല് പേരുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുക ആയിരുന്നു ഹര്‍ഫൗഷും സഹപ്രവര്‍ത്തകരും. പെട്ടെന്നാണ് തുടര്‍ച്ചയായി സ്ഫോടന ശബ്ദം മുഴങ്ങുന്നത്. സ്ത്രീകള്‍ കൂട്ടത്തോടെ നിലവിളിച്ചു. സംസ്‌ക്കാര സ്ഥ്ലത്തേക്ക് മൃതദേഹങ്ങളും കൊണ്ട് വരികയായിരുന്ന ആംബുലന്‍സ് സ്ഫോടനത്തില്‍ കത്തുന്നത് അവര്‍ കണ്ടു. എന്നാല്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന ഹിസ്ബുള്ള നേതാക്കള്‍ ആകട്ടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തിലായിരുന്നു നിന്നിരുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision