ലക്ഷ്യം കാണാതെ സ്പേസ് എക്സ് സ്റ്റാർഷിപ്പ്. ഒൻപതാമത്തെ പരീക്ഷണവിക്ഷേപണവും ലക്ഷ്യത്തിലെത്തിയില്ലെന്ന് റിപ്പോർട്ട്. സ്റ്റാർഷിപ്പിന്റെ പേലോഡ് വാതിൽ തുറക്കാത്തതിനാൽ ഡമ്മി
ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായില്ല. അതേ സമയം ഇത് തിരിച്ചടി അല്ലെന്ന് സ്പേസ് എക്സ് പ്രതികരിച്ചു. ലക്ഷ്യത്തിൽ എത്തും മുൻപ് സ്റ്റാർഷിപ് തകർന്നെന്ന് സ്പേസ് എക്സ് പ്രതികരിച്ചു. ഇന്ത്യൻ
മഹാ സമുദ്രത്തിൽ എവിടെയാണ് തകർന്ന് വീണത് എന്ന് നിശ്ചയമില്ലെന്ന് സ്പേസ് എക്സ് വിശദമാക്കി. ലാൻഡിങ്ങിന് മുൻപ് നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്ധന ചോർച്ചയാണ് കാരണമെന്നാണ്
പ്രാഥമിക നിഗമനം. വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്പേസ് എക്സ് പറഞ്ഞു.













