ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യാത്രക്കാരെയും വഹിച്ച് തിരിച്ചിറങ്ങുന്ന ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ പതിക്കേണ്ട സമുദ്ര ഭാഗത്തെ കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്. ഫ്ലോറിഡയിലെ കെന്നഡി വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചൊവ്വാഴ്ച വിക്ഷേപിക്കാനിരുന്ന ദൗത്യം ഹീലിയം ചോർച്ചയെ തുടർന്ന് ബുധനാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. അനുകൂലസാഹചര്യം ഉണ്ടാകുന്നതുവരെ കാത്തിരിക്കണമെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ദൗത്യത്തിന് നേതൃത്വം നൽകുന്നവർ പറയുന്നു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision