ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. കെ.സി വേണുഗോപാലും കൂടെയുണ്ട്.
പ്രിയങ്കാ ഗാന്ധി,സണ്ണി ജോസഫ് എന്നിവർ സ്വീകരിക്കാനെത്തി. രാവിലെ പത്തിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇരുവരും വന്നിറങ്ങിയത്.
കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്റർ മാർഗം ഇരുവരും വയനാട്ടിലേക്ക് പുറപ്പെടും. പ്രതികൂല കാലാവസ്ഥയെങ്കിൽ റോഡ് മാർഗമായിരിക്കും ഇരുവരും വയനാട്ടിലേക്ക് പുറപ്പെടുന്നത്.












