പാലാ : വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയ ശേഷം പീഢനത്തിനും മതംമാറ്റ നിർബന്ധത്തിനും വിധേയയായി മരണത്തിന് വിധേയയായ സോനയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത.
പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തിൽ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് സോനയുടെ കത്ത്. വിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിൻറെ പുറകിൽ സംഘടിതമായ സംവിധാനങ്ങൾ ഉണ്ട് എന്ന സൂചനയാണ് നൽകുന്നത്. സോനയെ മരണത്തിലേക്ക് നയിച്ച സാഹചര്യം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും വോട്ട്ബാങ്ക് പ്രീണനത്തിനായി വിഷയത്തെ നിരാകരിക്കുന്നത് പ്രതിഷേധാർഹമാണ്. ഒറ്റപ്പെട്ട സംഭവമായി ഈ വിഷയത്തെ നിസാരവൽക്കരിക്കാതെ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് എസ്എംവൈഎം ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ജോസഫ് തോമസ്, ബിൽന സിബി തുടങ്ങിയവർ പ്രസംഗിച്ചു.