രണ്ടായിരത്തിഇരുപത്തിനാലോടെ സോമാലിയയിലെ നാൽപ്പത്തിമൂന്ന് ശതമാനം കുട്ടികളും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുമെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ആഫ്രിക്കൻ രാജ്യത്തെ നാലിലൊന്ന് ജനങ്ങളും ഈ വർഷാവസാനത്തോടെ കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്നും സേവ് ദി ചിൽഡ്രൻ അറിയിച്ചു. നാൽപ്പത്തിമൂന്ന് ലക്ഷത്തോളം ആളുകളാണ് പട്ടിണിയിലൂടെ കടന്നുപോകുന്നത്.
സോമാലിയയിലും, ഹോൺ ഓഫ് ആഫ്രിക്ക പ്രദേശത്തെ രാജ്യങ്ങളിലും നിലവിലിരിക്കുന്ന പട്ടിണിക്ക് അറുതി വരുത്താനായി വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് അന്താരാഷ്ട്രസമൂഹത്തോട് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു. ലോകം നേരിടുന്ന കടുത്ത കാലാവസ്ഥാ പ്രതിസന്ധിയെ അഭിമുഖീകരിക്കാനും, സുസ്ഥിരമായ പരിഹാരമാർഗ്ഗമുണ്ടാക്കാനും, പ്രതിസന്ധിയിലകപ്പെട്ട സമൂഹങ്ങളെ താങ്ങി നിറുത്താനും, കാലാവസ്ഥാപ്രതിസന്ധിയെ നേരിടുവാനായി തയ്യാറാകാനും പരിശ്രമിക്കേണ്ടതുണ്ടെന്ന് സംഘടന വ്യക്തമാക്കി.
കഴിഞ്ഞ നാൽപ്പത് വർഷങ്ങളിലെ ഏറ്റവും കഠിനമായ വരൾച്ചയിലൂടെയാണ് സോമാലിയ കടന്നുപോകുന്നത്. 2011-ൽ ഉണ്ടായ പട്ടിണിയിൽ രണ്ടര ലക്ഷത്തോളം ആളുകൾ ഇവിടെ മരിച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision