spot_img

കൊച്ചി മുനമ്പത്തെ മനുഷ്യ ജനതയോട് ഐക്യദാർഢ്യം : കെ.സി.വൈ.എം സംസ്ഥാന സമിതി

Date:

വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിഗണനയിൽ രാജ്യം ചർച്ച ചെയ്‌തു കൊണ്ടിരിക്കുന്ന സമയത്തുതന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങൾക്കു വഖഫ് നിയമങ്ങളുടെ പേരിൽ നീതി നിഷേധിക്കപ്പെടുന്നത് തികച്ചും മനുഷ്യത്വ രാഹിത്യമെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി. ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വത്തിന് ചേരാത്ത വിധത്തിൽ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന രീതിയിൽ വിചിത്രമായ ചില നിയമങ്ങളുടെ പേരിൽ പൗരന്മാരുടെ അവകാശങ്ങളെ ചോദ്യം ചെയ്‌തു കൊണ്ട് ഒരു ജീവിതായുസ്സിന്റെ കഷ്ടപ്പാട് മുഴുവൻ നൽകി പൂർവികർ വില കൊടുത്തു വാങ്ങിയ സ്ഥലത്തിന് തങ്ങൾക്കു ഒരു അവകാശവും ഇല്ല എന്ന് പറയുന്നത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ നേരത്തെ തന്നെ ഉയർന്നു വന്നിരുന്നെങ്കിലും നിത്യവൃത്തിക്കായി കടലിനെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരായ കൊച്ചി മുനമ്പം തീരദേശത്തെ ജനങ്ങൾ കഴിഞ്ഞ അഞ്ചു വർഷമായി അനുഭവിക്കുന്ന യാതനകൾ സങ്കടകരമാണ്. സ്വന്തം പേരിൽ ഉള്ള ഭൂമി കൈമാറ്റം ചെയ്യാനോ വിൽക്കാനോ പണയം വയ്ക്കാനോ സാധിക്കാത്ത അവസ്ഥ.

ഭൂമിയുടെ ഉടമസ്ഥൻ എങ്കിലും ആ ഭൂമിയിൽ ഒരു അവകാശവും ഇല്ലാത്ത അവസ്ഥ. വഖഫ് ബോർഡ് അവകാശം ഉന്നയിച്ചതിന്റെ പേരിൽ സ്വന്തം സ്ഥലത്തിന്റെ അവകാശത്തിന് വേണ്ടി അധികാരികളുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥ തികച്ചും പ്രതിഷേധകരമാണ്. കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയും അതിനോട് ചേർന്ന 610 കുടുംബങ്ങളുടെ സ്ഥലങ്ങളും ഉൾപ്പെടെ അന്യായമായി വഖഫ് ബോർഡ് അവകാശം ഉന്നയിക്കുമ്പോൾ പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ റവന്യൂ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണ്. വർഷങ്ങളായി നികുതി അടച്ചു കൈവശം വച്ചിരിക്കുന്ന ഭൂമി പെട്ടന്നൊരു നാളിൽ തങ്ങളുടേതല്ല എന്ന് പറയുന്നതിൻ്റെ വിരോധാഭാസം ഏത് ഭേദഗതികളുടെ പേരിലാണെലും അഗീകരിച്ചു കൊടുക്കാൻ സാധ്യമല്ല.

ഈ വിഷയത്തിൽ സർക്കാരുകൾ പാലിക്കുന്ന മൗനം ആശാസ്യകരമല്ല എന്നും മുനമ്പത്തെ നാനാജാതി മതസ്ഥരായ ജനങ്ങളെ അവരുടെ കിടപ്പാടം ഇല്ലാതാക്കിക്കൊണ്ട് കുടിയിറക്കാൻ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും കെ.സി.വൈ.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻ്റ് ശ്രീ. എം.ജെ ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷാലിൽ ജോസഫ്, വൈസ് പ്രസിഡന്റുമാരായ കുമാരി അനു ഫ്രാൻസിസ്, ശ്രീ. ഷിബിൻ ഷാജി, സംസ്ഥാന സെക്രട്ടറിമാരായ ശ്രീ. സുബിൻ സണ്ണി, ശ്രീ. അഗസ്റ്റിൻ ജോൺ, കുമാരി മരീറ്റ് തോമസ്, കുമാരി മെറിൻ എം.എസ്, ട്രഷറർ ശ്രീ.ഡിബിൻ ഡോമിനിക്, സംസ്ഥാന ഡയറക്ടർ റവ.ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, അസി. ഡയറക്ടർ സി.നോർബർട്ട സി.റ്റി.സി എന്നിവർ സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related