പാകിസ്താന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ. പഞ്ചാബ് സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെല്ലാണ് ദവീന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്. ജമ്മു-കശ്മീരിലെ ഉറിയിൽ
നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സൈന്യത്തിലെ നിർണായക രേഖകൾ ഐഎസ്ഐക്ക് ചോർത്തിയെന്നാണ് കണ്ടെത്തൽ. പഞ്ചാബ് സ്വദേശിയാണ് ഇയാൾ. ചാരപ്പണിക്ക് അറസ്റ്റിലായ മുൻ
സൈനികൻ ഗുർപ്രീത് സിങുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഗുർപ്രീത് സിങ് നിലവിൽ ഫിറോസ്പുർ ജയിലിലാണ്.












