സൗര ഭൗമകാന്തിക കൊടുങ്കാറ്റ് ഇന്ന് നേരിട്ട് ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്. ജൂലൈ 15ന് സൂര്യനിൽ നിന്ന് പുറപ്പെട്ട ഒരു വലിയ സോളാർ ജ്വാല ലോകത്തിന്റെ പല ഭാഗങ്ങളിലും റേഡിയോ ബ്ലാക്ക്ഔട്ടുകൾക്ക് കാരണമാകുമെന്ന് ഗവേഷകർ അറിയിച്ചു. സൗര കൊടുങ്കാറ്റ് നേരിട്ട് ഭൂമിയിൽ പതിക്കുമ്പോൾ GPS, റേഡിയോ സിഗ്നലുകൾക്ക് തടസം നേരിടുമെന്നാണ് പ്രവചനം. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും സാഹചര്യം നിരീക്ഷിക്കുന്നുണ്ട്.