സോഫിയ ഖുറേഷിയെ പിന്തുണച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്. വെറും ഏഴു ദിവസം കൊണ്ട് രാജ്യത്തെ യുവജനങ്ങളുടെ ഐക്കൺ ആയ ആളാണ് സോഫിയ.
വഡോദരയുടെ മകൾ, ബെലഗാവിയുടെ മരുമകൾ, ഭാരതത്തിന്റെ അഭിമാനമാണ് സോഫിയ എന്ന് സന്തോഷ് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി മന്ത്രിയുടെ പേര് പരാമർശിക്കാതെയാണ് പ്രസ്താവന.