ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം- മോൺ പയസ് മലക്കണ്ടത്തിൽ

spot_img

Date:

ഇന്നത്തെ കാലഘട്ടത്തിൽ ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കോതമംഗലം രൂപത വികാരി ജനറാൾ മോൺ പയസ് മലക്കണ്ടത്തിൽ. ലഹരി വിപത്തിനെതിരെ കാരിത്താസ് ഇന്ത്യ, കേരളാ സോഷ്യൽ സർവ്വീസ് ഫോറം, ടെമ്പറൻസ് കമ്മീഷൻ എന്നിവയുടെ നേതൃത്ത്വത്തിൽ കേരളത്തിലെ 32 രൂപതകളുടെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന സജീവം – ആൻറി ഡ്രഗ് കാമ്പയിൻ മദ്ധ്യകേരളാ സമ്മേളനം കോതമംഗലം രൂപതയുടെ ആതിഥേയത്വത്തിൽ മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററിൽ സെൻററിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്‌ദ്ദേഹം . ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നിലവിലുള്ള നിയമങ്ങൾ ഭേദഗതിചെയ്ത് ശക്തമായ നിയമങ്ങൾ ഉണ്ടാവണം എന്നും അദ്ദ്ദേഹം ആവശ്യപ്പെട്ടു.


കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ്ബ് മാവുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. സജീവം പ്രോജക്ട് കോതമംഗലം രൂപത കോ- ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ, റാണിക്കുട്ടി ജോർജ്, ജോയിസ് മുക്കുടം , അലീന ജോസ് എന്നിവർ പ്രസംഗിച്ചു.


കോതമംഗലം എക്സൈസ് ഇസ്പെക്ടർ സജി വർഗീസ്, മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റൽ സൈക്കാട്രി വിഭാഗം ഹെഡ് ഡോ.സിസ്റ്റർ ലിൻസ് മരിയ, സജീവം പ്രോജക്ട് സ്റ്റേറ്റ് കോ -ഓഡിനേറ്റർ സജോ ജോയി എന്നിവർ ക്ലാസ്സുകൾ നയിച്ചു.വരാപ്പുഴ, എറണാകുളം – അങ്കമാലി, കൊച്ചി, കോട്ടപ്പുറം, മുവാറ്റുപുഴ രൂപതകളുടെയും സജീവം വോളൻറിയേഴ്സ് പ്രോഗ്രാമിൽ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related