സമൂഹത്തിന്റെ സംരക്ഷണത്തിനായി ജീവൻ അപകടത്തിലാക്കിയവരെ ഓർമ്മിക്കാൻ നമുക്ക് കടമയുണ്ട് : പാപ്പാ

Date:

പേപ്പൽ ബസിലിക്കയായ സെയിന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലും സാൻ ജോർജ്ജോ വേലാബ്രോ ദേവാലയത്തിലും 1993 ജൂലൈ 27 നും 28 നും ഇടയിൽ നടന്ന ഭീകരാക്രമണത്തിന്റെ 30 ആം വാർഷികം അനുസ്മരിച്ച് റോമാ രൂപതയും, ഇറ്റാലിയൻ തലസ്ഥാനമായ റോമിലെ ഭരണാധികാരികളും, ലീബെര എന്ന സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന പ്രാർത്ഥനാ സംരംഭത്തിൽ ആത്മീയമായി പങ്കുചേരുവാനാണ് ഫ്രാൻസിസ് പാപ്പാ കത്തെഴുതിയത്. 

ലോകം മുഴുവനുള്ള  കത്തോലിക്കാ  വിശ്വാസികളെയും പ്രത്യേകിച്ച് റോമിലുള്ളവരെയും  ആഴത്തിൽ മുറിവേൽപ്പിച്ച ആ ഭീകരാക്രമണത്തിനുമുന്നിൽ  ജനങ്ങൾ തങ്ങളുടെ ബലഹീനത കണ്ടെത്തുകയായിരുന്നു എന്ന് പാപ്പാ കത്തിൽ രേഖപ്പെടുത്തി.

സമൂഹത്തിന്റെ സംരക്ഷണത്തിനായി  സ്വന്തം ജീവൻ അപകടത്തിലാക്കിക്കൊണ്ടുപോലും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ശ്രദ്ധാലുക്കളായവരെ  ഓർമ്മിക്കാൻ  ഇന്ന് എന്നെത്തെക്കാളും  നമുക്കോരോരുത്തർക്കും കടമയുണ്ട് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ നീതിയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുകയും അവയെ സംരക്ഷിക്കാൻ ത്യാഗങ്ങൾ ചെയ്തവരെ അനുസ്മരിക്കേണ്ടത് സ്നേഹത്തിന്റെ ഒരു പുത്തൻ സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ എല്ലാവർക്കും ഒരു കൂട്ടുത്തരവാദിത്വമുണ്ട് എന്നു മനസ്സിലാക്കാനുള്ള മനസാക്ഷിയുടെ സുശക്തമായ ആഹ്വാനമായി മാറുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.            

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്

അമേരിക്കയിലെ അലബാമ സ്റ്റേറ്റിൽ ബർമിങ്ഹാം നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ...

കാലാവസ്ഥ പ്രവചനത്തിനായി വയനാട്ടിൽ റഡാർ സംവിധാനം വരുന്നു

ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ...

ഷിരൂർ ദൗത്യം; ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത് അർജുൻ്റെ ലോറിയുടെ എഞ്ചിൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള...

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...