ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി , നടപ്പിലാക്കുന്ന സജീവം – ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമായിപാലാ രൂപത എസ്.എം.വൈ.എം. അംഗങ്ങളെ ഉൾപ്പെടുത്തി ലഹരി ക്കെതിരെ പോരാടാനായി ടാസ്ക്ക് ഫോഴ്സ് രൂപികരിക്കുന്നു. 2023 ജൂൺ 25 ഞായർ ഉച്ചയ്ക്ക് 2 PM നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻ സ് ചർച്ച് പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പാല സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ സ്വാഗതം ആശംസിക്കുന്നതും രൂപത വികാരി ജനറാൾ റവ.ഫാ.ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്നതും എറണകുളം മുൻസിഫ് മജിസ്ട്രറ്റ് ശ്രീ.ജി പത്മകുമാർ ഉത്ഘാടനം ചെയ്യുന്നതുമാണ്. എസ് എം വൈ എം രൂപത ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, നെല്ലിയാനി പള്ളി വികാരി ഫാ ജോസഫ് ഇല്ലിമൂട്ടിൽ എന്നിവ ആശംസകൾ അർപ്പിക്കുന്നു. തുടർന്നു ടാസ്ക് ഫോഴ്സ് അംഗങ്ങളായി എൻ റോൾമെന്റും പ്രതിജ്ഞയും നടക്കും. പരിപാടികൾക്ക് PSWs ,PRO ശ്രീ. ഡാൻന്റീസ് കൂനാനിക്കൽ , ശ്രീ. P v ജോർജ്ജ് , ശ്രീ. ജസ്റ്റിൻ ജോസഫ് , ശ്രീമതി. മെർലി ജെയിംസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
