സാമൂഹ്യ സേവന പുരസ്കാര തിളക്കത്തിൽ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ

Date:

സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക്, ഫാ. ഡേവിസ് ചിറമ്മേൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മദർ തെരേസ സേവന പുരസ്കാരത്തിന് കുറുമണ്ണ് സെന്റ്ജോൺസ് ഹൈസ്കൂളിലെ പത്ത് വിദ്യാർഥികൾ അർഹരായി.

ഓരോ വിദ്യാർത്ഥിക്കും 5000 രൂപയും പ്രശസ്തിപത്രവും ജൂലൈ 13 ന് എറണാകുളം സെന്റ് തെരേസ കോളേജിൽ വച്ചു നടന്ന ചടങ്ങിൽ മലങ്കര യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ് വിതരണം ചെയ്തു. ഫാ. ഡേവിസ് ചിറമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ, മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുത്തു. ഫാ. ഡേവീസ് ചിറമ്മേലിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ്, വളർന്നു വരുന്ന പുതിയ തലമുറയിൽ സാമൂഹിക പ്രതിബദ്ധതയും സഹജീവികളോടുള്ള സ്നേഹവും അനുഭാവവും വളർത്തുന്നതിനായി, സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്ന കുട്ടികൾക്കായി മദർ തെരേസ സേവന പുരസ്കാരം എന്ന പേരിൽ പുരസ്കാരം ഏർപ്പെടുത്തിയത്. സ്കൂളിലെ യൂ. പി. വിഭാഗത്തിൽ നിന്നും അൽഫോൻസ് ജോർജ്,ക്രിസ്റ്റീന സണ്ണി, സൂര്യ രാജു, ആദിത്യ രൂപേഷ്, മാളവിക മനീഷ്, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആദിത്യറാം കെ വിൻസെന്റ്, ജോബൻ ചാർളി,ഷാരോൺ സാബു, ഗംഗാ മജുഷ്, അൽക്ക തോമസ് എന്നീ വിദ്യാർത്ഥികൾ പുരസ്കാരത്തിനർഹരായി. സ്കൂളിലെ പൂർവവിദ്യാർത്ഥിയും അമേരിക്കൻ പ്രവാസിയുമായ മനോജ് മൈക്കിളാണ് സമ്മാനത്തുക സ്പോൺസർ ചെയ്തത്. കുറഞ്ഞത് 20 മണിക്കൂറെങ്കിലും സേവന പ്രവർത്തനങ്ങൾ ചെയ്തവരെ ഉൾപ്പെടുത്തിയ പട്ടികയിൽ നിന്നും ഏറ്റവും കൂടുതൽ സേവനം ചെയ്ത കുട്ടികളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. വരും വർഷങ്ങളിലും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും കൂടുതൽ കുട്ടികൾക്ക് ഈ പുരസ്കാര ലബ്ധി പ്രചോദനമാകുമെന്നും പുരസ്കാര വിതരണ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജോയി ജോസഫ് പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...