സാമൂഹ്യ പ്രവർത്തനം പങ്കുവെയ്ക്കുന്ന സമൂഹത്തെ സൃഷ്ടിക്കണം: മാർ പണ്ടാരശ്ശേരിൽ

Date:

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ഉ​ത്ത​ര​വാ​ദി​ത്ത​വും ചു​മ​ത​ല​യു​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന രീ​തി​യി​ലു​ള്ള സ​മൂ​ഹ​ത്തി​ന് ഇ​ന്ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ.

ക​ണ്ണൂ​ർ ശ്രീ​പു​രം പാ​സ്റ്റ​റി​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പണ്ടാരശ്ശേരിൽ. സ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തുമ്പോൾ ത​ന്നെ ഇ​തു​പോ​ലു​ള്ള വ​രും ത​ല​മു​റ​യെ കൂ​ടി വാ​ർ​ത്തെ​ടു​ക്കാ​നും ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും മാ​ർ പണ്ടാരശ്ശേരിൽ പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ൻ കൂ​ട്ട​ക്ക​ല്ലു​ങ്ക​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. വ​യോ​ജ​ന ക്ഷേ​മ​പ​ദ്ധ​തി​ക​ൾ, കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് വേ​ണ്ട ക​ർ​മ​പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യും ത​യാ​റാ​ക്കി.

സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ജോ​യി ക​ട്ടി​യാ​ങ്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ വി​സി​റ്റേ​ഷ​ൻ സെ​ന്റ​ർ, സെന്റ് ജോ​സ​ഫ് കാ​രി​ത്താ​സ് സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് എ​ന്നീ സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളു​ടെ സൂ​പ്പി​രി​യേ​ഴ്സ്, മാ​സ് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൊ​സൈ​റ്റി​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റേ​ഴ്സ്, ആ​നി​മേ​റ്റേ​ഴ്സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...