വടക്കാഞ്ചേരിയിൽ 4-ാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂൾ കോമ്പൗണ്ടിൽ പാമ്പ് കടിയേറ്റ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഡിഇഒ, ഹെഡ്മാസ്റ്റർ തുടങ്ങിയവർ സ്കൂൾ തുറക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികൾ പാലിച്ചോ എന്ന കാര്യം അന്വേഷിക്കും. സ്കൂളുകൾ ശുചിത്വം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവം അന്വേഷിക്കും
Date: