വിവിധ തലങ്ങളിൽ ക്രൈസ്തവർക്ക് അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടിക്ക് എസ് എം വൈ എം പാലാ രൂപത നിവേദനം നൽകി

spot_img

Date:

പാലാ: എസ് എം വൈ എം പാലാ രൂപതയുടെ നേതൃത്വത്തിൽ ക്രൈസ്തവ സാമൂഹ്യപരിഷ്കർത്താക്കളെ സ്കൂൾ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തണമെന്നും, കേരള സംസ്ഥാന യുവജനോത്സവത്തിൽ സുറിയാനി പാട്ട് മത്സരം ഉൾക്കൊള്ളികണമെന്നും ആവശ്യപ്പെട്ടു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി. കേരള നവോത്ഥാനത്തിന് സമഗ്ര സംഭാവന നൽകിയ ക്രൈസ്തവ സാമൂഹിക പരിഷ്കർത്തകൾക്ക് പാഠ പുസ്തകങ്ങളിൽ അർഹമായ പരിഗണന നൽകണമെന്നും, അവരുടെ സംഭാവനകൾ തമസ്‌ക്കരിക്കാൻ പാടില്ലാത്തതാണെന്നും ആവശ്യമുന്നയിച്ചു. വൈക്കം സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്ത, പിന്തുണ നൽകിയ നേതാക്കളെയും ചാന്നാർ സമരത്തിലെ ക്രൈസ്തവരുടെ പങ്കിനെയും വിശദീകരിച്ചാണ് നിവേദനം നൽകിയത്. അതോടൊപ്പം ക്രൈസ്തവ ചരിത്രം തെറ്റായി വിദ്യാർഥികളെ പഠിപ്പിക്കുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അഭ്യർത്ഥിച്ചു. ഇതിനോടൊപ്പം തന്നെ കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സുറിയാനി പാട്ട് ഉൾക്കൊള്ളിക്കണം എന്നും ക്രൈസ്തവ വികാരത്തെയും ഭാഷയുടെ പ്രാധാന്യത്തെയും കണക്കിലെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിച്ചു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ്റെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്. എസ് എം വൈ എം രൂപത സമിതിക്കു വേണ്ടി പ്രസിഡൻറ് ജോസഫ് കിണറ്റുകര നിവേദനം കൈമാറി. രൂപത ഡയറക്ടർ റവ. ഫ. മാണി കൊഴുപ്പൻകുറ്റി , രൂപത സെക്രട്ടറി ടോണി കവിയിൽ, കൗൺസിലർ ലിയ തെരേസ് ബിജു തുടങ്ങിയവർ ഒപ്പം സന്നിഹിതരായിരുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related