പാലാ : പാലാ രൂപതയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമായ എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ അർദ്ധവാർഷിക സെനറ്റ് പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. പാലാ ളാലം പുത്തൻപള്ളി, പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂറ്റ് എന്നിവിടങ്ങളിലായി നടത്തപ്പെട്ട സെനറ്റിൽ 17 ഫൊറോനകളിൽ നിന്നായി 150 ഓളം യുവജന നേതാക്കൾ പങ്കെടുത്തു. ഫൊറോനകൾ കഴിഞ്ഞ ആറ് മാസങ്ങളിലെ റിപ്പോർട്ട് അവതരിപ്പിക്കുകയും, സംഘടനാതല നിർണ്ണായക ചർച്ചകൾ നടത്തപ്പെടുകയും ചെയ്തു.
രൂപത ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിൻ്റ് ഡയറക്ടർ റവ. സി. നവീന CMC, പ്രസിഡൻ്റ് എഡ്വിൻ ജോസി , ജനറൽ സെക്രട്ടറി മിജോ ജോയി, വൈസ് പ്രസിഡൻ്റുമാർ റ്റിൻസി ബാബു, മാർട്ടിൻ വി. രാജു എന്നിവർ നേതൃത്വം നൽകിയ സെനറ്റിൽ SMYM ഗ്ലോബൽ ഡയറക്ടർ റവ.ഫാ. ജേക്കബ് ചക്കാത്ര, പ്രസിഡൻ്റ് സാം സണ്ണി ഓടയ്ക്കൽ, ഫൊറോന ഡയറക്ടർ അച്ചന്മാർ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഞായറാഴ്ച്ച വി. കുർബാനയോടെ രണ്ട് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സെനറ്റ് സമ്മേളനം അവസാനിക്കും.