പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം , പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പദ്ധതി ‘കരുതൽ’ ന് തുടക്കം.
ആദ്യ പരിശീലനം എസ്എംവൈഎം രാമപുരം ഫൊറോനയുടെയും, ചക്കാമ്പുഴ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം രാമപുരം ഫൊറോന പ്രസിഡൻറ് ജെഫിൻ റോയി അദ്ധ്യക്ഷത വഹിച്ച യോഗം, എസ്എംവൈഎം
പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത ട്രഷറർ എഡ്വിൻ ജെയ്സ്, സെക്രട്ടറി ബെനിസൺ സണ്ണി, ചക്കാമ്പുഴ യൂണിറ്റ് പ്രസിഡൻറ് ജിബിൻ തോമസ്, നീതു ജോർജ്ജ് , ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.