SMYM പാലാ രൂപത സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും

Date:

കോതനല്ലൂർ : ശബ്ദമില്ലാത്തവന്റെ ശബ്ദമാകുവാൻ ക്രൈസ്തവ യുവത്വത്തെ ഉദ്ബോധിപ്പിച്ചുകൊണ്ട് കോതനല്ലൂർ വിശുദ്ധ ഗർവാസീസ് & പ്രോത്താസീസ് ഫൊറോന പള്ളിയിൽ എസ് എം വൈ എം പാലാ രൂപതാ സമിതിയുടെ 2023 പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും നടന്നു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ശ്രീ ഷിജോ ഇടയാടിയിൽ പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിച്ചു. രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയായ അഡ്വക്കേറ്റ് മോൻസ് ജോസഫ് എം എൽ എ മുഖ്യപ്രഭാഷണം നടത്തുകയും 2022 രൂപത സമിതിയിലെ അംഗങ്ങൾക്ക് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തി. രൂപതയുടെ 2023 വർഷത്തെ കർമ്മരേഖ പ്രകാശനവും അനുഗ്രഹപ്രഭാഷണവും കോതനല്ലൂർ ഫൊറോന പള്ളി വികാരി പ്രിയ ബഹുമാനപെട്ട ഫാ. സെബാസ്റ്റ്യൻ പടിയ്ക്കക്കുഴുപ്പിൽ നിർവഹിച്ചു. രൂപത ജനറൽ സെക്രട്ടറി ശ്രീ ടോണി കവിയിൽ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. രൂപത ജോയിന്റ് ഡയറക്ടർ സി. നവീന സിഎംസി, ഫൊറോന ഡയറക്ടർ ഫാ. ആൽബിൻ പുതുപ്പറമ്പിൽ, 2022 രൂപത പ്രസിഡന്റ് ശ്രീ ജോസഫ് കിണറ്റുകര, കോതനല്ലൂർ മേഖലാ കൗൺസിലർ സാവിയോ സജിത്ത് എന്നിവർ യോഗത്തിന് ആശംസ അറിയിച്ചു. രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് യോഗത്തിന് നന്ദി അറിയിച്ചു.ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവന്റെ വികാര വിചാരങ്ങളെ മാനിക്കാതെ ന്യൂനപക്ഷ വകുപ്പ് ഒരു പ്രത്യേക മത വിഭാഗത്തിന് മാറ്റിക്കൊടുത്ത സർക്കാർ നടപടിക്കെതിരെ യോഗം ശക്തമായി അപലപിച്ചു.

ലഹരിയുടെ ഉപയോഗം എന്നും നാടിനും മനുഷ്യർക്കും ആപത്താണ് എന്ന പാലാ രൂപതയുടെ ഇടയനായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ആശയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ് എം വൈ എം യുവജനങ്ങൾ 2023 പ്രവർത്തനവർഷ ഉദ്ഘാടന വേദിയിൽ വെച്ച് “Say No to Drugs”എന്ന ആശയം മുൻനിർത്തി ഫ്ലാഷ് മോബ് നടത്തുകയും തുടർന്ന് ഒപ്പു ശേഖരണം നടത്തുകയും ചെയ്തു.

രൂപത സമിതി അംഗങ്ങളായ ഡെപ്യൂട്ടി പ്രസിഡന്റ്‌ ഡോൺ ജോസഫ് സോണി,സെക്രട്ടറി – ആൽഫി ഫ്രാൻസീസ്, ജോയിന്റ് സെക്രട്ടറി മെർളിൻ സാബു, ട്രഷറർ എബി നൈജിൽ, കൗൺസിലർ ജിയോ റോയി,റീജിയണൽ കൗൺസിലർ ഗ്രീഷ്മ ജോയൽ, കോതനല്ലൂർ യൂണിറ്റ് പ്രസിഡന്റ് ജസ്റ്റിൻ,
ബി -യൂണിറ്റ് പ്രസിഡന്റ്‌ ക്രിസ്റ്റി, ഫൊറോനാ പ്രസിഡന്റ് ആകാശ് കുന്നത്ത് സിൻഡിക്കേറ്റ് കൗൺസിലേഴ്സ് – മഞ്ജു തങ്കച്ചൻ, ജിസ്സ് പോൾ, സാൻജോ ജെയിംസ് , സച്ചിൻ ഷാജി,ഡാനി ജോസ്,ജിജോമോൻ, നീതു ടോമി, അഭിജിത്ത് സാബു,മാർട്ടിൻ വി രാജു, എബിൻ അലോഷ്യസ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ...

അനുദിന വിശുദ്ധർ – വില്ലനോവയിലെ  വി.തോമസ്

1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന...

സിന്ധു ജോസഫ് (48)

ഏറ്റുമാനൂർ.കുരിശുമല മൂശാരിയേട്ട് എളൂ ക്കാലായിൽ ജോസഫ് തോമസ് ( കറുത്ത പാറയിൽ...