പാലാ രൂപത യുവജന പ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ ഡയറക്ടറി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. 2025 പ്രവർത്തനവർഷത്തെ ഡയറക്ടറിയിൽ രൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളുടെ വിവരങ്ങൾ,
2025 കർമ്മപദ്ധതി , വിലയിരുത്തൽ മാനദണ്ഡങ്ങൾ തുടങ്ങിയവ ഉൾച്ചേർത്തിരിക്കുന്നു. സംഘടനാപ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ പിതാവ് സംഘടന ഭാരവാഹികളുമായി സംവദിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ,
ജോയിൻ്റ് ഡയറക്ടർ സി. നവീന സി.എം.സി., ജനറൽ സെക്രട്ടറി റോബിൻ ടി. ജോസ് താന്നിമല, വൈസ് പ്രസിഡന്റ് ബിൽന സിബി, ജോസഫ് തോമസ്, സി. നിർമ്മൽ തെരേസ്, ബെനിസൺ സണ്ണി, എഡ്വിൻ ജെയ്സ് തുടങ്ങിയവർ പ്രസംഗിച്ചു.